തിയേറ്ററിൽ ചരിത്രം സൃഷ്ടിച്ചു, ഒ.ടി.ടിയിൽ കണ്ടത് 40 ലക്ഷം ആളുകൾ; വീണ്ടും ഹിറ്റായി ലോക

40 ലക്ഷം പേര്‍ 'ലോക' കണ്ടു

നിഹാരിക കെ.എസ്
വ്യാഴം, 13 നവം‌ബര്‍ 2025 (10:22 IST)
കൊച്ചി: കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ച് ലോക. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില്‍ സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം 'ലോക'യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര്‍ 'ലോക' കണ്ടു. ലിസ്റ്റിൽ ഒന്നാമതുള്ളത് 'കാന്താര'യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്.
 
അതേസമയം, മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച സിനിമയാണ് ലോക. 75 ദിവസത്തിലധികം സിനിമ തിയേറ്ററിൽ ഓടി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ചു.  
 
കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments