Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് അങ്ങനെയൊന്ന് സംഭവിച്ചില്ല? 'എനിക്കറിയില്ല അമ്മേ'യെന്ന് പൃഥ്വി പറഞ്ഞു: മല്ലിക സുകുമാരൻ

വിഷയത്തിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് തയ്യാറായിട്ടില്ല.

നിഹാരിക കെ.എസ്
ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (16:08 IST)
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയെങ്കിലും എമ്പുരാൻ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സിനിമയുടെ ആശയം രാഷ്ട്രീയ വിവാദ​മായി. ചില സീനുകൾ നീക്കം ചെയ്തു. വിവാദങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞ് മോഹൻലാൽ അടക്കമുള്ളവർ രംഗത്ത് വന്നു. വിഷയത്തിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് തയ്യാറായിട്ടില്ല. 
 
പൃഥിരാജിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായപ്പോൾ ശക്തമായ പ്രതികരണം നടത്തിയത് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോഴിതാ എമ്പുരാൻ വിവാദ സമയത്ത് തനിക്കുണ്ടായ നിരാശ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കവെയാണ് പരാമർശം.
 
'ഞാൻ പ്രതീക്ഷിച്ചത് മോഹൻലാൽ, മുരളി ​ഗോപി, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് എന്നീ നാല് പേരും കൂടി ഒരു പ്രസ്താവന വരുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. അതായിരുന്നു ചെയ്യേണ്ടിരുന്നത്. നിങ്ങളാരും പറയുന്നതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്ന പ്രസ്താവന. അത് തെറ്റിച്ചതിന് പിന്നിൽ രാജുവിനോടുള്ള വ്യക്തി വെെരാ​ഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മോനാേട് പറഞ്ഞാൽ പോ അമ്മേ എന്ന് പറയും.
 
എന്താടാ അങ്ങനെയൊരു പ്രസ്താവന വരാതിരുന്നതെന്ന് ഞാൻ ചോദിച്ചു. എനിക്കറിയില്ല അമ്മേയെന്ന് അവൻ. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളൊന്നും രാജു കാണുന്നില്ല. ഞാനിട്ട പോസ്റ്റ് പോലും കാണാറില്ല. ഞാൻ വിളിച്ച് പറയും. ഇതൊക്കെ തെറ്റിദ്ധാരണയാണ്, ദയവ് ചെയ്ത് അങ്ങനെയൊന്നും ചെയ്യരുത് എന്ന പ്രസ്താവന വരേണ്ടതായിരുന്നു, അപ്പോഴേക്കും തിരുത്തണമെന്ന് പറയുന്നു. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ. അത് അഞ്ജാതമായ ഏരിയ ആണ്. ആരും അറിയാതെ പൃഥ്വിരാജ് എഴുതി ചേർത്തു എന്ന് ഒരാൾ അനാവശ്യമായി പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു. ഇനിയും പ്രതികരിക്കും', മല്ലിക സുകുമാരൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025: വ്യത്യസ്തതകളുടെ ആഘോഷമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്‌സ്‌പോ

മഴ കാരണം ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, ഒക്ടോബര്‍ 4ന് നറുക്കെടുപ്പ്

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments