Select Your Language

Notifications

webdunia
webdunia
webdunia
webdunia

mindiyum paranjum|ആദ്യമായി ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും, ഫസ്റ്റ് ലുക്ക്

mindiyum paranjum|ആദ്യമായി ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും, ഫസ്റ്റ് ലുക്ക്

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (12:22 IST)
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ലൂക്ക’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
'ഇതാ, പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയകഥയോട് അടുത്ത് നിൽക്കുന്ന ‘മിണ്ടിയും പറഞ്ഞും'-എന്നാണ് പോസ്റ്റ് പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവർത്തകർ കുറച്ചത്.
 
 മൃദുൽ ജോർജിനൊപ്പം അരുൺ ബോസ് ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മധു അമ്പാട്ട് ഛായാഗ്രാഹണവും കിരൺദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.സൂരജ് എസ് കുറുപ്പ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ റാം, ദുൽഖറിന് പിറന്നാൾ ആശംസകളുമായി 'സീതാരാമം' ടീം