Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാൻ ഓസ്റ്റിൻ പുറത്ത് ?, L- 365 സംവിധാനം ചെയ്യുക തരുൺമൂർത്തി, ചിത്രീകരണം ഉടൻ

Mohanlal, TharunMoorthy, L-365, Film News,മോഹൻലാൽ, തരുൺമൂർത്തി, എൽ-365, ഫിലിം ന്യൂസ്,

അഭിറാം മനോഹർ

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (11:22 IST)
തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രതീഷ് രവിയുടേതാണ് കഥ.
 
 രതീഷ് രവി, ഷാജികുമാര്‍, തരുണ്‍ മൂര്‍ത്തി, ആഷിഖ് ഉസ്മാന്‍ എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ആഷിഖ് ഉസ്മാന്റെ കീഴില്‍ പ്രഖ്യാപിച്ച  L- 365 തന്നെയാണോ ഈ സിനിമ എന്ന കാര്യത്തില്‍ മോഹന്‍ലാലോ അണിയറപ്രവര്‍ത്തകരോ വ്യക്തത വരുത്തിയിട്ടില്ല. ആ ചിത്രത്തിന്റെ അതേ ടീം തന്നെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ചിത്രത്തിലുള്ളത്. സംവിധായകന്‍ മാത്രമാണ് മാറിയിരിക്കുന്നത്.
 
 നേരത്തെ ആസിഖ് ഉസ്മാന്‍ നിര്‍മിക്കുമെന്ന് അറിയിച്ച  L- 365ല്‍ പോലീസ് വേഷമാണ് മോഹന്‍ലാല്‍ ചെയ്യാനിരുന്നത്. പുതുമുഖ സംവിധായകനായ ഡാന്‍ ഓസ്റ്റിനാകും സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഡാന്‍ ഓസ്റ്റിന്‍ മാറിയെന്നും പകരം ബിനു പപ്പു സംവിധാനം ഏറ്റെടുക്കുമെന്നും പിന്നീട് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: 'ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ തോന്നില്ല'; കളങ്കാവല്‍ വിശേഷങ്ങളുമായി മമ്മൂട്ടി