Select Your Language

Notifications

webdunia
webdunia
webdunia
webdunia

Navya Nair: 'അന്നൊക്കെ സൗബിനെ കാണുമ്പോഴേ ദേഷ്യം വരും, ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്'; നവ്യയുടെ തുറന്നു പറച്ചിൽ

നവ്യയും സൗബിനും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ട്.

Navya Nair

നിഹാരിക കെ.എസ്

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (14:28 IST)
നവ്യ നായരുടെ പുതിയ ചിത്രമാണ് പാതിരാത്രി. രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവ്യ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് അഭിനയിക്കുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നവ്യയും സൗബിനും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാൽ നവ്യയും സൗബിനും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ട്.
 
നവ്യ നായികയായ പാണ്ടിപ്പടയിൽ സൗബിൻ സംവിധാന സഹായിയായി ജോലി ചെയ്തിട്ടുണ്ട്. പാണ്ടിപ്പടയിൽ ഒരു സീനിൽ സൗബിൻ വന്ന് പോവുകയും ചെയ്തിരുന്നു. സൗബിൻ നടനായ ശേഷം ഈ രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. പാണ്ടിപ്പടയുടെ സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് സൗബിനും നവ്യയും ഇപ്പോൾ.
 
അന്ന് തനിക്ക് സൗബിനോട് ദേഷ്യമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അതിന് കാരണം അറിയാതെ ഇഷ്ടമായി എന്ന പാട്ടിന്റെ ചിത്രീകരണത്തിന്റെ വസ്ത്രത്തിന്റെ കാര്യത്തിൽ തന്നെ സൗബിൻ ഒരുപാട് ബുദ്ധിമുട്ടിച്ചതു കൊണ്ടാണെന്നാണ് നവ്യ പറയുന്നത്. പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
 
'പടത്തിന് വേണ്ടി ഒരുപാട് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ടായിരുന്നു. അതിൽ ആകെ കുറച്ചേ ഉപയോഗിച്ചുള്ളൂ. ഒരുപാട് വസ്ത്രങ്ങൾ ബാക്കിയുണ്ടായിരുന്നു. അതെല്ലാം എവിടെ ഉപയോഗിക്കുമെന്ന് റാഫിക്കയോട് ചോദിച്ചപ്പോൾ ഒരൊറ്റ പാട്ടിൽ എല്ലാം ഉപയോഗിക്കണമെന്ന് പറഞ്ഞു. അങ്ങനെ നവ്യയെക്കൊണ്ട് വസ്ത്രങ്ങളെല്ലാം ഉപയോഗിപ്പിച്ചു', എന്നാണ് സൗബിൻ പറയുന്നു.
 
അറിയാതെ ഇഷ്ടമായി എന്ന പാട്ടിലായിരുന്നു എല്ലാ വസ്ത്രങ്ങളും ഉപയോഗിച്ചത്. ഒരു ഷോട്ടിൽ നടന്നു വരുന്ന നവ്യയെക്കൊണ്ട് മൂന്ന് വട്ടം ഡ്രസ് മാറ്റിച്ചിട്ടുണ്ട്. അത്രയ്ക്കും ഡ്രസ് ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിക്കണമെന്ന് പറയുമ്പോൾ നമുക്ക് വേറെ വഴയില്ലല്ലോ. അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തതെന്നും സൗബിൻ പറയുന്നു.
 
'ആ സമയത്ത് സൗബിനെ കാണുമ്പോൾ എനിക്ക് ദേഷ്യം വരുമായിരുന്നു. ഒരു ഡ്രസ് ഇട്ട് കുറച്ച് കഴിയുമ്പോഴേക്ക് അടുത്തത് കൊണ്ടു വരും. അത് മാറ്റും, വേറെ കൊണ്ടുവരും. അങ്ങനെ ചെയ്തത് നല്ല വണ്ണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ കഥകളെല്ലാം വെളിപ്പെടുത്താൻ ഒരു അവസരം കിട്ടിയത്', എന്നായിരുന്നു നവ്യയുടെ പ്രതികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലോക'യും 'മിറാഷും'; പുതിയ ഒടിടി റിലീസുകൾ ഏതൊക്കെ?