ദീപാവലി റിലീസായി തിയേറ്ററുകളിലെത്തി ഹിറ്റ് സ്റ്റാറ്റസ് നേടിയ സിനിമകളാണ് ബൈസണും ഡ്യൂഡും. 2 സിനിമകളും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും നേടുന്നത്. റിലീസിന് മുന്‍പായി മാരി സെല്‍വരാജ് ചിത്രമായ ബൈസണ്‍ കാണരുതെന്നും പകരം ഡ്യൂഡിന് ടിക്കറ്റെടുക്കു എന്നും പറഞ്ഞ് വലിയ ക്യാമ്പയിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ശക്തമായ രാഷ്ട്രീയവും ജാതീയതക്കെതിരായ സിനിമകളുമാണ് മാരിസെല്‍വരാജ് ചെയ്യാറുള്ളത്. ഇതാണ് ബൈസണ്‍ ബോയ്‌ക്കോട്ട് ക്യാമ്പയിന് കാരണമായത്.
ഇപ്പോഴിതാ 2 സിനിമകളും ഹിറ്റുകളായപ്പോള്‍ ബൈസണ്‍ ബോയ്‌കോട്ട് ചെയ്ത് ഡ്യൂഡിന് ടിക്കറ്റെടുത്തവര്‍ക്ക് കിട്ടിയത് എട്ടിന്റെ അടിയായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ പാ രഞ്ജിത്ത്.
ബൈസണ്‍ ജാതി പറയുന്ന സിനിമയാണ്, എല്ലാവരും ഡ്യൂഡ് പോയി കാണു എന്നാണ് റിലീസ് സമയത്തുണ്ടായ ക്യാമ്പയിന്‍. അങ്ങനെ ഡ്യൂഡ് പോയി കണ്ടവര്‍ക്ക് കിട്ടിയ പണി എനിക്കിഷ്ടമായി.അത് കണ്ടപ്പോള്‍ ശരിക്കും സന്തോഷമായി പാ രഞ്ജിത്ത് പറഞ്ഞു.
ബൈസണ്‍ ജാതി വിവേചനത്തിനെതിരെ നിലപാടെടുക്കുമ്പോള്‍ ദുരഭിമാനക്കൊലയെ പറ്റിയാണ് ഡ്യൂഡ് സംസാരിച്ചത്. ഇതോടെയാണ് ബൈസണ്‍ ബോയ്‌ക്കോട്ട് ക്യാമ്പയിനെ പരിഹസിച്ച് പാ രഞ്ജിത്ത് രംഗത്ത് വന്നത്.