ഡബ്ല്യുസിസിയുടെ ഭാഗമായ ശേഷം തനിക്ക് സിനിമകളിൽ അവസരങ്ങൾ കുറഞ്ഞെന്ന് നടി പാർവതി തിരുവോത്ത് ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിച്ചത് കൊണ്ടാണ് തനിക്ക് അവസരം നഷ്ടപ്പെട്ടതെന്നായിരുന്നു പാർവതി പറഞ്ഞിരുന്നത്.
ഇപ്പോഴിതാ പാർവതിയുടെ വാദത്തിലുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സംവിധായിക വിധു വിൻസെന്റ്. പാർവതിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വിധു വിൻസെന്റ് പറയുന്നു. ഡെടൂറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായിക.
ഡബ്ല്യുസിസിയിൽ ആയിരിക്കുമ്പോഴും ആ നിലയിൽ ഏറ്റവും കൂടുതൽ റോളുകൾ കിട്ടിയിട്ടുള്ളതും വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയിട്ടുള്ളതും പാർവതിക്ക് തന്നെയായിരുന്നു. പാർവതി വേണ്ടെന്ന് വെച്ച എത്രയോ അവസരങ്ങളുണ്ട്. അത് ഓരോ ആക്ടറുടെയും ചോയ്സാണ്.
എനിക്കതേക്കുറിച്ച് അറിയില്ല. പക്ഷെ റിമ കല്ലിങ്കൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ ഇല്ലാതായത്. പക്ഷെ പാർവതിയുടെ കാര്യത്തിൽ അറിയില്ല. ഡബ്ല്യുസിസിയിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് പാർവതി തന്നെയാണെന്നും വിധു വിൻസെന്റ് പറയുന്നു.