Rashmika Mandana: 'റെഫറൻസുകളൊന്നുമില്ലാതെയാണ് ആ വേഷം ഞാൻ ചെയ്തത്': രശ്‌മിക മന്ദാന
ഥമ്മയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക.
രശ്മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഥമ്മ. ദീപാവലി റിലീസായി ഈ മാസം 21 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിൽ വാംപയർ ആയാണ് രശ്മിക എത്തുന്നത്. ധാരാളം ആക്ഷൻ രംഗങ്ങളും നടിക്കുണ്ട്. ഇപ്പോഴിതാ ഥമ്മയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക.
"ആക്ഷൻ മേഖലയിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പാണ് ഥമ്മ. ഇതിന് മുൻപ് ഞാൻ പെർഫോമൻസ് മാത്രമേ ചെയ്തിരുന്നുള്ളൂ. ആക്ഷൻ പാക്കഡ് ചിത്രമായ മൈസ ചെയ്യുമ്പോഴും ഥമ്മ തന്നെയാണ് എനിക്ക് ആക്ഷനിലേക്കുള്ള വാതിൽ ആദ്യം തുറന്നത്. അതുകൊണ്ട് എനിക്ക് ആ വ്യത്യാസം മനസിലാകും.
സത്യം പറഞ്ഞാൽ ഈ കഥാപാത്രം എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് റെഫറൻസുകളൊന്നുമില്ലായിരുന്നു. കഥാപാത്രത്തിന്റെ പേര് പുറത്തു പറയാൻ പറ്റുമോയെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ഇതെനിക്ക് പുതിയ ഇടമാണ്. എന്നാലും ഞാനിപ്പോൾ വളരെയധികം ആവേശത്തിലാണ്. കാരണം എന്താണ് ചെയ്യേണ്ടതെന്നോ, ഏതാണ് ശരിയെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ സെറ്റിലെത്തുന്നു, എന്റെ സംവിധായകനും അതുപോലെ മറ്റ് അണിയറപ്രവർത്തകരും പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അവരെന്നെ നന്നായി സപ്പോർട്ട് ചെയ്യുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു".- രശ്മിക വ്യക്തമാക്കി.