ഒരിടവേളയ്ക്ക് ശേഷം രൺവീർ സിങ് നായകനായി എത്തുന്ന ചിത്രമാണ് ധുരന്ദർ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. വൻ താരനിര അണിനിരക്കുന്ന, മാസ് ആക്ഷൻ ചിത്രമായിരിക്കും ധുരന്ദർ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. രൺവീറിന്റെ ഇതുവരെ കാണാത്ത ഭാവത്തിലെത്തുന്ന സിനിമ വയലൻസും രക്തരൂക്ഷിതവുമായ രംഗങ്ങളാൽ സമ്പന്നമാണ്.
തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായ സാറ അർജുൻ ധുരന്ദറിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. ബാലതാരമായ സാറയുടെ നായികയായുള്ള തുടക്കമാണ് ധുരന്ദർ. സാറയുടെ അരങ്ങേറ്റ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
അതേസമയം 40 കാരൻ രൺവീറിന്റെ നായികയായി 20 കാരി സാറ അഭിനയിക്കുന്നതിനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പൊതുവെ തെന്നിന്ത്യൻ സിനിമയെയാണ് ഇക്കാര്യത്തിൽ വിമർശിക്കുന്നത്. എന്നാൽ ബോളിവുഡും ഒട്ടും മോശമല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.