ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സിനെ പ്രഖ്യാപിച്ച് കമ്പനി എംഡിയും സിഇഒയുമായ അമിത് സിംഗ്‌ളെയും ബിസിസിഐ വക്താവ് ദേവജിത് സൈകിയയും.
ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി രാജ്യത്തെ മുന്‍നിര പെയിന്റ് കമ്പനി ഏഷ്യന്‍ പെയിന്റ്‌സ് ധാരണാപത്രം ഒപ്പുവെച്ചു. മൂന്നുവര്‍ഷത്തേക്ക് ഇന്ത്യയുടെ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളുടെ എല്ലാ മത്സരങ്ങളിലും ആഭ്യന്തര സീരീസുകളിലും ഏഷ്യന്‍ പെയിന്റ്‌സ് ബിസി സിഐയുടെ സ്‌പോണ്‍സര്‍ഷിപ്പ് പങ്കാളികളാകും.
ഇന്ത്യന്‍ടീമുകളുടെ 110 മത്സരങ്ങളാണ് കരാറിന്റെ ഭാഗമായി വരുന്നത്. ഏകദേശം 45 കോടി രൂപയുടേതാണ് കരാര്‍. ഓണ്‍ ലൈന്‍ ഗെയിമിങ് ആപ്പുകള്‍ നിരോധിച്ചശേഷം ബിസിസിഐയുടെ സ്‌പോണ്‍സര്‍ഷിപ് പങ്കാളികളാകുന്ന രണ്ടാമത്തെ കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്.
രാജ്യത്തെ 140 കോടി ഹൃദയങ്ങളെ ഏകോപിപ്പിക്കുന്നതാണ് ക്രിക്കറ്റെന്നും ഈ മേഖലയില്‍ ബിസിസിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഏഷ്യന്‍ പെയിന്റ്‌സ് എംഡിയും സിഇഒയുമായ അമിത് സിംഗ്‌ളെ പറഞ്ഞു.
കരാറിന്റെ ഭാഗമായി മത്സര വേദിയിലെ ഏറ്റവും കളര്‍ഫുളായ ഫാന്‍സിനെ കണ്ടെത്തുന്ന 'കളര്‍ കാം', കളര്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന 'കളര്‍ കൗണ്ട് ഡൗണ്‍' എന്നിങ്ങനെ വിവിധ പ്രചാരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.