Dhruv Jurel: പന്ത് ടീമില്‍ ഉണ്ടെങ്കിലും ജുറല്‍ കളിക്കും; നിതീഷ് കുമാര്‍ റെഡ്ഡി പുറത്തിരിക്കും
നവംബര്‍ 14 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്
Dhruv Jurel: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുക രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുമായി. പ്രധാന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെങ്കിലും ധ്രുവ് ജുറലിനും അവസരം ലഭിക്കും.
നവംബര്‍ 14 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരത്തിനു ആതിഥേയത്വം വഹിക്കുക. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ജുറല്‍ നടത്തിയത്. ഇത് കണക്കിലെടുത്താണ് താരത്തിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ അവസരം നല്‍കുന്നത്.
140, 1, 56, 125, 44, 6, 132, 127 എന്നിങ്ങളെയാണ് ജുറലിന്റെ അവസാന എട്ട് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകള്‍. 40 ശരാശരിക്കു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ജുറലിനു സാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ജുറലിനെ പുറത്തിരുത്തിയാല്‍ നീതികേടായിരിക്കുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍, കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ