Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ താരങ്ങളോട് അടുക്കാൻ നിൽക്കരുത്, പാകിസ്ഥാൻ താരങ്ങളെ ഉപദേശിച്ച് മോയിൻ ഖാൻ

Moin Khan

അഭിറാം മനോഹർ

, വെള്ളി, 31 ജനുവരി 2025 (14:12 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന്‍ ടീമിന് നിര്‍ദേശവുമായി മുന്‍ പാകിസ്ഥാന്‍ താരം മോയിന്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളുമായി പാക് താരങ്ങള്‍ സൗഹൃദം പങ്കിടരുതെന്നാണ് മോയിന്‍ ഖാന്റെ ഉപദേശം. ഫെബ്രുവരി 23ന് ദുബായില്‍ നടക്കുന്ന മത്സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
 
നമ്മള്‍ എതിരാളികളെ ബഹുമാനിക്കണം, എന്നാല്‍ പ്രൊഫഷണല്‍ ലൈന്‍ കടക്കുകയുമരുത്. ഇന്ത്യന്‍ താരങ്ങള്‍ ക്രീസിലെത്തുമ്പോള്‍ അവരുടെ ബാറ്റ് നോക്കുന്നതും പുറത്ത് തട്ടുന്നതും അവരുമായി സൗഹൃദം പങ്കിടുകയും ചെയ്യേണ്ട ആവശ്യമില്ല. ഉഷ്ണാ ഷായുമായുള്ള പോഡ്കാസ്റ്റിനിടെ മോയിന്‍ ഖാന്‍ പറഞ്ഞു. ഞങ്ങളുടെ സീനിയേഴ്‌സ് പറഞ്ഞിരുന്നത് ഫീല്‍ഡില്‍ സൗഹൃദം പങ്കിടേണ്ട കാര്യമില്ല എന്നതാണ്. അതൊരു ബലഹീനതയായി അവരെടുക്കും. മോയിന്‍ ഖാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: ഞങ്ങൾ വന്നത് കോലിയുടെ കളികാണാനാണ്, കോലി പുറത്തായതും സ്റ്റേഡിയവും കാലി