കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ സ്പിന്‍ ബൗളിങ്ങിനെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം കണ്ടപ്പോള്‍ കടുത്ത നിരാശ തോന്നിയെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസമായ ആര്‍ അശ്വിന്‍. സ്പിന്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ച സങ്കടപ്പെടുത്തുന്നുവെന്നും വിദേശതാരങ്ങള്‍ ഇന്ത്യക്കാരേക്കാള്‍ മികച്ച രീതിയില്‍ സ്പിന്നിനെ കളിക്കാന്‍ പഠിച്ചെന്നും അശ്വിന്‍ പറഞ്ഞു. പല വിദേശതാരങ്ങളും സ്പിന്‍ മികച്ച രീതിയില്‍ കളിക്കുന്നു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ അവര്‍ തയ്യാറായാണ് എത്തുന്നത്. അതിനായി കൂടുതല്‍ പരിശ്രമം നടത്തുന്നു. നമ്മള്‍ ഇന്ത്യയ്ക്ക് പുറത്ത് പേസ് ബൗളിങ്ങിനെ കളിക്കാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ ഇതിനിടയില്‍ സ്പിന്നിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുത്തി. അശ്വിന്‍ പറഞ്ഞു.
അതേസമയം അശ്വിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും മുഖം തിരിച്ച് നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രഞ്ജിയില്‍ കളിക്കുന്നതിലൂടെ മാത്രമെ ടേണിങ് ട്രാക്കുകളുമായി ഇണങ്ങാനാകുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. രഞ്ജിയില്‍ ടീമുകള്‍ നോക്കൗട്ടില്‍ പ്രവേശിക്കാനായി ടേണിംഗ് പിച്ചുകള്‍ ഒരുക്കുന്നത് സാധാരണമാണ്. പക്ഷേ നമ്മുടെ താരങ്ങള്‍ അതില്‍ കളിക്കാറില്ല. അവസരമുണ്ടായാലും അവര്‍ക്ക് രഞ്ജി കളിക്കാന്‍ താല്പര്യമില്ല. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് വേറെ വിഷയമാണ്. പലരും ഇതൊരു കാരണമാക്കി രഞ്ജി മത്സരങ്ങള്‍ ഒഴിവാക്കുകയാണ്. ഫോമില്ലാത്തപ്പോള്‍ മാത്രം രഞ്ജിയില്‍ കളിക്കുന്നു. ഇതുപോലൊരു സമീപനത്തോടെ സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്തുക എന്നത് പ്രായോഗികമല്ല. ഗവാസ്‌കര്‍ പറഞ്ഞു.