റെഡ് ബോള്‍ ക്രിക്കറ്റില്‍ പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ മണ്ണില്‍ നാലാമത്തെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിച്ചേക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. സ്വന്തം മണ്ണില്‍ തോല്‍വി അറിയാതെ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യ നടത്തിയ മുന്നേറ്റത്തിനാണ് ഗംഭീറിന്റെ കീഴില്‍ അവസാനമായതെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ഗുവാഹത്തി ടെസ്റ്റിലും തോറ്റാല്‍ ഗംഭീറിന്റെ നില പരുങ്ങലിലാകുമെന്നും കൈഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡിനോട് ഇന്ത്യ ടെസ്റ്റ് പരമ്പര 3-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 15 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കും സാധിച്ചു. കൊല്‍ക്കത്ത ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ആവശ്യപ്രകാരമുള്ള പിച്ചാണ് ക്യുറേറ്റര്‍ തയ്യാറാക്കിയതെന്ന് ഗംഭീര്‍ സമ്മതിച്ചിരുന്നു.
ടെസ്റ്റില്‍ ഇന്ത്യ മോശം പ്രകടനം തുടര്‍ന്നാല്‍ ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണിനെ ബിസിസിഐ പരിശീലന ചുമതല ഏല്‍പ്പിക്കുമെന്നാണ് കൈഫ് അഭിപ്രായപ്പെടുന്നത്.