Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa, 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുമായാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ ഇറങ്ങുക

India, West Indies, India vs West Indies, India vs West Indies 2nd Test Day 4, Shubman Gill, ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്, ശുഭ്മാന്‍ ഗില്‍

രേണുക വേണു

, വ്യാഴം, 13 നവം‌ബര്‍ 2025 (18:00 IST)
India vs South Africa, 1st Test: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു നാളെ തുടക്കം. നവംബര്‍ 14 (വെള്ളി) ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് കളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഒന്നാം ടെസ്റ്റിനു ആതിഥേയത്വം വഹിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുമായാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ ഇറങ്ങുക. പ്രധാന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെങ്കിലും ധ്രുവ് ജുറലിനും അവസരം ലഭിക്കും. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ജുറല്‍ നടത്തിയത്. ഇത് കണക്കിലെടുത്താണ് താരത്തിനു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ അവസരം നല്‍കുന്നത്. 
 
140, 1, 56, 125, 44, 6, 132, 127 എന്നിങ്ങളെയാണ് ജുറലിന്റെ അവസാന എട്ട് ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകള്‍. 40 ശരാശരിക്കു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ജുറലിനു സാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ജുറലിനെ പുറത്തിരുത്തിയാല്‍ നീതികേടായിരിക്കുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തല്‍. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍, കെ.എല്‍.രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ 
 
പേസിനു അനുകൂലമായ പിച്ചായിരിക്കും ഒന്നാം ടെസ്റ്റിന്റേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ആകാശ് ദീപും പേസ് നിരയില്‍ ഉണ്ടാകും. വാഷിങ്ടണ്‍ സുന്ദറോ അക്‌സര്‍ പട്ടേലോ പുറത്തിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പടിച്ചെങ്കിലും ബെംഗളുരുവിന് നിരാശ, ആർസിബി ഹോം മത്സരങ്ങൾക്ക് ചിന്നസ്വാമി വേദിയാകില്ല