India vs South Africa 1st Test: ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്താന്‍ നാല് സ്പിന്നര്‍മാര്‍; പന്തിനൊപ്പം ജുറലും ടീമില്‍
നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. സായ് സുദര്‍ശന്‍ ടീമില്‍ ഇല്ല
India vs South Africa 1st Test: നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനു ഇന്ത്യ ഇറങ്ങി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. സായ് സുദര്‍ശന്‍ ടീമില്‍ ഇല്ല. പകരം മൂന്നാമനായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ധ്രുവ് ജുറലും ടീമിലുണ്ട്.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്.