India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു
ഏകദിനത്തില്‍ തുടര്‍ച്ചയായി 20-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്
India vs South Africa, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഏകദിനത്തില്‍ തുടര്‍ച്ചയായി 20-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതലാണ് ഇന്ത്യ ടോസ് ഭാഗ്യം തുണയ്ക്കാത്തത്.
തെംബ ബാവുമയ്‌ക്കൊപ്പം കേശവ് മഹാരാജ്, ലുങ്കി എങ്കിടി എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. ഒന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും കളി ജയിക്കുകയും ചെയ്തു.