Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

വിരാട് കോലിയും രോഹിത് ശര്‍മയും ഒരേസമയം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു

Virat Kohli, Gautam Gambhir, Kohli Gambhir issue, Virat Kohli Ignores Gautam Gambhir, വിരാട് കോലിയും രോഹിത് ശര്‍മയും, ഗൗതം ഗംഭീറിനെ അവഗണിച്ചതായി റിപ്പോര്‍ട്ട്

രേണുക വേണു

, ബുധന്‍, 3 ഡിസം‌ബര്‍ 2025 (12:43 IST)
Virat Kohli vs Gautam Gambhir: പരിശീലന സെഷനിടെ ഇന്ത്യയുടെ മുതിര്‍ന്ന താരം വിരാട് കോലി മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ അവഗണിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന്റെ ഭാഗമായി നടന്ന നെറ്റ്‌സ് പരിശീലനത്തിനിടെയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
വിരാട് കോലിയും രോഹിത് ശര്‍മയും ഒരേസമയം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു. രണ്ട് നെറ്റ്‌സിനും നടുവിലായി താരങ്ങളുടെ പരിശീലനം വീക്ഷിക്കുകയായിരുന്നു പരിശീലകന്‍ ഗംഭീര്‍. ഏറെ നേരം ബാറ്റിങ് പരിശീലനം നടത്തിയ ശേഷം വിരാട് കോലി തന്റെ ബാറ്റുകളുമായി ഗ്രൗണ്ടില്‍ നിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഈ സമയത്ത് ഗംഭീര്‍ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും കോലി കണ്ടഭാവം നടിച്ചില്ല. 
 
കോലി ബാറ്റിങ് പരിശീലനം നിര്‍ത്തിയതിനു പിന്നാലെ രോഹിത് ശര്‍മയും പരിശീലനം അവസാനിപ്പിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങാന്‍ തുടങ്ങി. ഈ സമയത്ത് രോഹിത് പേരിനുമാത്രം ഗംഭീറിനോടു എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരം വേഗം അവസാനിപ്പിക്കുകയും രോഹിത് ഡ്രസിങ് റൂമിലേക്ക് കയറിപ്പോകുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്