Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

359 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തത്

India vs South Africa 2nd ODI

രേണുക വേണു

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (10:01 IST)
India vs South Africa 2nd ODI

India vs South Africa 2nd ODI: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം നിലവാരമില്ലാത്ത ബൗളിങ് ലൈനപ്പ്. പരിചയസമ്പത്തുള്ള ഒരു പേസര്‍ പോലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇല്ല. 
 
359 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യക്കായി എറിയേണ്ട പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് വാരിക്കോരി സംഭാവന ചെയ്തു. 
 
പ്രസിദ്ധ് കൃഷ്ണ 8.2 ഓവറില്‍ 85 റണ്‍സാണ് വഴങ്ങിയത്. ഇക്കോണമി 10.20 ! ദക്ഷിണാഫ്രിക്കയുടെ ഒരു ബൗളറും ഇക്കോണമി 10 ല്‍ എത്തിച്ചിട്ടില്ല. ഹര്‍ഷിത് റാണയാണെങ്കില്‍ 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി. 10 ഓവറില്‍ 54 വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ് മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. 
 
ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ പരിചയസമ്പത്തുള്ള ബൗളര്‍മാരെ പുറത്തുനിര്‍ത്തിയാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പരീക്ഷണങ്ങള്‍. സിറാജും ഷമിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണെന്നു കൂടി ഓര്‍ക്കണം. ഫ്‌ളാറ്റ് പിച്ചില്‍ പോലും ബാറ്റര്‍മാരെ പരീക്ഷിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഷമി. ബുംറയും സിറാജും വിശ്രമത്തില്‍ ആണെങ്കില്‍ ഇന്ത്യ ഉറപ്പായും ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. പരിചയസമ്പത്തുള്ള ഒരു പേസര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കളി ഇന്ത്യ ജയിക്കുമായിരുന്നെന്നും ആരാധകര്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും