India vs South Africa, 2nd Test: ഗുവാഹത്തിയില്‍ ഇന്ന് അഗ്നിപരീക്ഷ; അതിജീവിക്കണം 90 ഓവര്‍, അതിഥികള്‍ക്കു അനായാസം
549 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യ നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് എടുത്തിരിക്കുന്നത്
India vs South Africa, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തി ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഇന്ത്യക്കു അതിജീവിക്കാനുള്ളത് 90 ഓവറുകള്‍. ശേഷിക്കുന്നത് എട്ട് വിക്കറ്റുകള്‍ !
549 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യ നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് എടുത്തിരിക്കുന്നത്. ഇനിയും 522 റണ്‍സ് അകലെയാണ് ഇന്ത്യ. അതിഥികള്‍ ആകട്ടെ എട്ട് വിക്കറ്റ് കൂടി വീഴ്ത്തി ഇന്ത്യയെ തോല്‍പ്പിക്കാന്‍ യാതൊരു ടെന്‍ഷനുമില്ലാതെ ഇറങ്ങുന്നു. പരമ്പര 1-0 ത്തിനു ദക്ഷിണാഫ്രിക്ക ലീഡ് ചെയ്യുകയാണ് ഇപ്പോള്‍.
വണ്‍ഡൗണ്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ (25 പന്തില്‍ രണ്ട്), നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവ് (22 പന്തില്‍ നാല്) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍.രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരെ നഷ്ടമായി. ഒന്നാം ഇന്നിങ്‌സില്‍ 201 നു ഓള്‍ഔട്ട് ആയ ഇന്ത്യ ഗുവാഹത്തിയിലെ അവസാന ദിന അഗ്നിപരീക്ഷ എങ്ങനെ അതിജീവിക്കുമെന്നത് കാത്തിരുന്ന് കാണാം.