India vs South Africa, 2nd Test: ഇന്ത്യക്ക് ടോസ് നഷ്ടം, ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; റിഷഭ് പന്ത് നായകന്‍
മഹേന്ദ്രസിങ് ധോണിക്കു ശേഷം ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആയിരിക്കുകയാണ് പന്ത്
India vs South Africa 2nd Test
India vs South Africa, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പരുക്കേറ്റ് പുറത്തായ ശുഭ്മാന്‍ ഗില്ലിനു പകരം റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. അക്‌സര്‍ പട്ടേലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ഗില്ലിനു പകരം സായ് സുദര്‍ശനും ടീമില്‍.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്
മഹേന്ദ്രസിങ് ധോണിക്കു ശേഷം ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആയിരിക്കുകയാണ് പന്ത്. അഭിമാന നിമിഷമാണെന്നും ഇന്ത്യയെ നയിക്കാന്‍ അവസരം നല്‍കിയ ബിസിസിഐയ്ക്കു നന്ദി പറയുന്നതായും റിഷഭ് പന്ത് പ്രതികരിച്ചു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.