Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍
ടെസ്റ്റ് കരിയറിലെ 40-ാം സെഞ്ചുറിയും ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമാണ് റൂട്ട് ബ്രിസ്ബണില്‍ നേടിയിരിക്കുന്നത്
Joe Root: ആഷസ് രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍. സെഞ്ചുറി നേടിയ ജോ റൂട്ട് (202 പന്തില്‍ 135), ജോഫ്ര ആര്‍ച്ചര്‍ (26 പന്തില്‍ 32) എന്നിവരാണ് ക്രീസില്‍.
ടെസ്റ്റ് കരിയറിലെ 40-ാം സെഞ്ചുറിയും ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമാണ് റൂട്ട് ബ്രിസ്ബണില്‍ നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ 30 ഇന്നിങ്‌സുകള്‍ കളിച്ച ശേഷമാണ് റൂട്ടിന്റെ സെഞ്ചുറി.
ഓപ്പണര്‍ സാക് ക്രൗലി (93 പന്തില്‍ 76) ഇംഗ്ലണ്ടിനായി തിളങ്ങി. ബെന്‍ ഡക്കറ്റ് (പൂജ്യം), ഒലി പോപ്പ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക് 31 റണ്‍സും നായകന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സും നേടി. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ നാസറിനും സ്‌കോട്ട് ബോളണ്ടിനും ഓരോ വിക്കറ്റ്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.