ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു
ദുബായ് അല്‍ മത്തുമ അന്താരാഷ്ട്ര വിമാനത്താവളത്തിനരികയാണ് അപകടം ഉണ്ടായത്.
ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു. അഭ്യാസത്തിനിടെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് വിമാനം നിയന്ത്രണം വിട്ടു താഴേക്ക് വീണത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ യുദ്ധവിമാനമാണ് തേജസ്. ദുബായ് അല്‍ മത്തുമ അന്താരാഷ്ട്ര വിമാനത്താവളത്തിനരികയാണ് അപകടം ഉണ്ടായത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായി എയര്‍ ഷോ നിര്‍ത്തിവച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യന്‍ വ്യോമസേനക്ക് കൈമാറിയത്.