Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ടി20യിലും വിജയം, വെസ്റ്റിൻഡീസിനെതിരെ പരമ്പര, ചരിത്രനേട്ടം കുറിച്ച് നേപ്പാൾ

3 മത്സരങ്ങളടങ്ങിയ മത്സരപരമ്പര 2-0ത്തിന് നേപ്പാള്‍ സ്വന്തമാക്കി.

Nepal, Westindies, T20 series, Cricket News,നേപ്പാൾ, വെസ്റ്റിൻഡീസ്, ടി20 സീരീസ്, ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (14:42 IST)
ടി20 ക്രിക്കറ്റില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ചരിത്രനേട്ടം സ്വന്തമാക്കി നേപ്പാള്‍. രണ്ടാം ടി20 മത്സരത്തില്‍ 90 റണ്‍സിനാണ് വെസ്റ്റിന്‍ഡീസിനെ നേപ്പാള്‍ പരാജയപ്പെടുത്തിയത്. നേരത്തെ ഒന്നാം ടി20 മത്സരത്തിലും നേപ്പാള്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ മത്സരപരമ്പര 2-0ത്തിന് നേപ്പാള്‍ സ്വന്തമാക്കി.
 
 ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസ് ഇന്നിങ്ങ്‌സ് വെറും 83 റണ്‍സില്‍ അവസാനിച്ചു. 3 പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. അമിര്‍ ജാംഗോ 16 റണ്‍സും അക്കീം അഗസ്റ്റി 17 റണ്‍സുമെടുത്തു. നേപ്പാളിന് വേണ്ടി  ആദില്‍ ആലം 24 റണ്‍സിന് 4 വിക്കറ്റും കുശാല്‍ ബുര്‍ട്ടേല്‍ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റുമെടുത്തു.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ഓപ്പണര്‍ ആസിഫ് ഷെയ്ഖിന്റെയും (47 പന്തില്‍ 68), സുദീപ് ജോറ(39 പന്തില്‍ 63) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതാാദ്യമായാണ് നേപ്പാള്‍ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ ടി20 പരമ്പര സ്വന്തമാക്കുന്നത്. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ പതിനെട്ടാം സ്ഥാനത്താണ് നേപ്പാള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോൺ ഫിഞ്ച്, ദിനേശ് കാർത്തിക്,ഇയാൻ ബിഷപ്പ്....വനിതാ ലോകകപ്പ് കമൻ്ററി ഇത്തവണ തകർക്കും