Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nitish Rana vs Digvesh Rathi: 'ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍'; തല്ലിന്റെ വക്കോളമെത്തി നിതീഷ് റാണയും ദിഗ്വേഷും

ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് സംഭവം. നിതീഷ് റാണ ബാറ്റ് ചെയ്യുന്നതിനിടെ ബൗള്‍ ചെയ്യാനെത്തിയ ദിഗ്വേഷ് രതി പ്രകോപിപ്പിക്കുകയായിരുന്നു

Nitish Rana, Nitish Rana vs Digvesh Rathi Video, നിതീഷ് റാണ, ദിഗ്വേഷ് രതി, റാണ രതി

രേണുക വേണു

, തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (11:08 IST)
Nitish Rana and Digvesh Rathi

Nitish Rana vs Digvesh Rathi: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ വെസ്റ്റ് ഡല്‍ഹി ലയണ്‍സ്-സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. വെസ്റ്റ് ഡല്‍ഹി ക്യാപ്റ്റന്‍ നിതീഷ് റാണയും സൗത്ത് ഡല്‍ഹി സ്പിന്നര്‍ ദിഗ്വേഷ് രതിയും തമ്മില്‍ കളിക്കളത്തില്‍വെച്ച് വാക്കേറ്റമുണ്ടായി. 
 
ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് സംഭവം. നിതീഷ് റാണ ബാറ്റ് ചെയ്യുന്നതിനിടെ ബൗള്‍ ചെയ്യാനെത്തിയ ദിഗ്വേഷ് രതി പ്രകോപിപ്പിക്കുകയായിരുന്നു. പന്തെറിയാന്‍ റണ്ണപ്പ് എടുത്ത രതി ബോള്‍ റിലീസ് ചെയ്തില്ല. ഇതേ തുടര്‍ന്ന് റാണ അസ്വസ്ഥനായി. 
 
ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ സഹതാരങ്ങളും അംപയര്‍മാരും ഇടപെടേണ്ടിവന്നു. തുടര്‍ന്ന് നിതീഷ് റാണ ദിഗ്വേഷിനെ സിക്‌സര്‍ പറത്തി. ദിഗ്വേഷിന്റെ വിവാദ 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ നിതീഷ് റാണ ആവര്‍ത്തിച്ചതോടെ വാക്കുതര്‍ക്കം കയ്യേറ്റത്തിന്റെ വക്കോളമെത്തി. 
 
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഡല്‍ഹി ക്യാപ്റ്റനായ നിതീഷ് റാണ 55 പന്തുകളില്‍നിന്ന് 134 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ വെസ്റ്റ് ഡല്‍ഹി ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
 
സംഭവത്തെ കുറിച്ച് മത്സരശേഷം റാണ പ്രതികരിച്ചത് ഇങ്ങനെ, ' ആര് ശരി, ആര് തെറ്റ് എന്നതല്ല, അവന്‍ വന്നിരിക്കുന്നത് അവന്റെ ടീമിനെ ജയിപ്പിക്കാനും ഞാന്‍ വന്നിരിക്കുന്നത് എന്റെ ടീമിനെ ജയിപ്പിക്കാനുമാണ്. പക്ഷേ ക്രിക്കറ്റിനെ ബഹുമാനിക്കേണ്ടത് എന്റെയും അവന്റെയും ഉത്തരവാദിത്തമാണ്. അവനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതേ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആരെങ്കിലും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ വെറുതെയിരിക്കില്ല,' റാണ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Inter Miami: 'അയ്യയ്യേ നാണക്കേട്'; ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി, നിസഹായനായി മെസി