Publish Date: Sun, 20 Oct 2024 (12:27 IST)
Updated Date: Sun, 20 Oct 2024 (10:29 IST)
കണ്ണൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 കാരനെ കോടതി 41 വർഷത്തെ കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ പ്രതിയായ കുടിയാന്മല ചെറിയ അരീക്കമല ഏരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2018 ഏപ്രിലിലായിരുന്നു കുടിയാന്മല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.