Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ഇപ്പോഴും ചിമ്പുവിനൊപ്പം ദാമ്പത്യ ജീവിതം നയിക്കുകയാണ്': ഞെട്ടിച്ച് ചാന്ദ്‌നി

Actress Chandni

നിഹാരിക കെ.എസ്

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (14:56 IST)
40 കഴിഞ്ഞിട്ടും ബാച്ച്ലർ ആയി തുടരുകയാണ് നടൻ ചിമ്പു. നയൻതാര, തൃഷ, ഹൻസിക എന്നിവരുടെ പേരുകൾ ചിമ്പുവിനോടൊപ്പം ചേർത്ത് പല കഥകളും പ്രചരിച്ചിരുന്നു. ചിമ്പുനോട് ക്രഷ് ഉള്ളതായി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ മിനിസ്ക്രീൻ താരമായ ചാന്ദ്നി പ്രകാശും ഉണ്ട്. 
 
താൻ ചിമ്പുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി നടി പറഞ്ഞിരുന്നു. ചിമ്പുവിന്റെ അച്ഛൻ ടിആർ രാജേന്ദ്രൻ വിധികർത്താവായി എത്തിയ ഷോയിൽ ആയിരുന്നു ചാന്ദ്നി പ്രകാശ് അക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ ചാന്ദ്നി വീണ്ടും ചിമ്പുവിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിയ്ക്കുന്നു. എന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ചിമ്പുവിനൊപ്പം ദാമ്പത്യ ജീവിതം നയിക്കുകയാണെന്നാണ് ചാന്ദ്നി പറഞ്ഞിരിയ്ക്കുന്നത്. 
 
എസ് ടി ആറിനെ പ്രപ്പോസ് ചെയ്യാനായി അഭിമുഖത്തിനിടയിൽ പറഞ്ഞപ്പോൾ, എനിക്ക് നാണം വരുന്നു എന്ന് പറഞ്ഞ് ബ്ലഷ് ചെയ്യുകയായിരുന്നു താരം. 'ഞാൻ എസ് ടി ആറിന്റെ (ചിമ്പു) കടുത്ത ആരാധികയാണ്. ഐ ലവ് യു എന്ന് അദ്ദേഹത്തോട് പറയാനുള്ള ഒരു സാഹചര്യം എനിക്കുണ്ടായിരുന്നു. തഗ്ഗ് ലൈഫിന്റെ പ്രമോഷൻ സമയത്ത്, ഒരു ഇൻഫ്ളുവൻസേഴ്സ് മീറ്റ് വച്ചിരുന്നു. അന്ന് എല്ലാവരും ചിമ്പുവിന്റെ പേര് പറഞ്ഞ് ഉറക്കെ ആർത്തു വിളിച്ചു. 
 
എല്ലാവരും ചിമ്പുവിന്റെ പേര് പറഞ്ഞ് കഴിഞ്ഞതിന് ശേഷം, ഞാൻ ഐ ലവ് യു ചിമ്പൂ എന്ന് പറഞ്ഞു. അദ്ദേഹം തിരിച്ചും ഐ ലവ് യു എന്ന് പറഞ്ഞിട്ട് കൈ കൊണ്ട് ഹാർട്ട് ഇമോജി കാണിച്ചു, അവിടെ തന്നെ ഞാൻ ഫ്ളാറ്റായി. ചിമ്പു സർ എന്നോടൊപ്പം ജീവിക്കണം എന്നില്ല, കനവിൽ ഞാൻ അദ്ദേഹത്തിനൊപ്പം ജീവിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കതു മതി, അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല', ചാന്ദ്നി പ്രകാശ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ajmal Ameer: 'പ്രശസ്തിക്കായി അവർ നിന്റെ പേര് ഉപയോഗിക്കട്ടെ'; റോഷ്‌ന ആൻ റോയ്ക്ക് അജ്മലിന്റെ മറുപടി