Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസോസിയേറ്റ് ഡയറക്ടര്‍ മോശമായി പെരുമാറി: അമൃത നായര്‍

Amrutha Nair about cinema

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (15:43 IST)
സൗന്ദര്യമില്ലെന്ന് പറഞ്ഞ് തനിക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി അമൃത നായര്‍. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചാണ് അമൃത ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ഒരു അസോസിയേറ്റ് ഡയറക്ടര്‍ തന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. സ്‌കിന്‍ കെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് മാറ്റം വന്നത് എന്നാണ് അമൃത പറയുന്നത്.
 
കാണാന്‍ ഭംഗിയില്ലെന്നും ക്യാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്‌കിന്‍ കെയര്‍ ഒക്കെ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കുറച്ച് മാറ്റം വന്നത്. ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് ഒരു അസോസിയേറ്റ് ഡയറക്ടര്‍ മോശമായി സംസാരിച്ചിട്ടുണ്ട്.
 
ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്, അമൃത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്വതയുടെ കാര്യത്തിൽ മഞ്ജുവിനെ കണ്ട് പഠിക്കണം! കാവ്യ മാധവനെ കുറിച്ച് ചോദ്യം; മറുപടി നൽകി മഞ്ജു