മലയാളികൾക്ക് പ്രിയപ്പെട്ട യുവനടിമാരിൽ ശ്രദ്ധേയ ഒരാളാണ് അഞ്ജു കുര്യൻ. നിരവധി സൂപ്പർ ഹിറ്റുകളിൽ അഭിനയിച്ചിട്ടുണ്ട് അഞ്ജു. തന്റെ ലുക്കു കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറാൻ സാധിച്ച നടി കൂടിയാണ് അഞ്ജു.
അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുകയാണ്.
അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. കാർത്തികയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് ലക്ഷ്മിവേലു. മുൻപും അഞ്ജുവിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലായി മാറിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ അശ്ലീല കമന്റുകളും സദാചാര കമന്റുകളുമെല്ലാം അഞ്ജു നേരിടുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ഒക്ടോബറിലായിരുന്നു നടിയുടെ വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്. 2013ൽ നിവിൻ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യൻ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു.