വർഷങ്ങളായി തമിഴ് സിനിമയിൽ നായകനായി തുടരുന്ന നടനാണ് മാധവൻ. കരിയറിൽ ഒരുപാട് പ്രാവശ്യം കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവൻ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ. സരിത ബിർജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവൻ. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണെന്ന് മാധവൻ പറയുന്നു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. എനിക്ക് ചെലവഴിക്കാൻ പോക്കറ്റ് മണി ലഭിക്കും. ഞാനതിൽ സന്തോഷവാനാണ്. തുടക്കം മുതലേ അങ്ങനെയാണെന്നും മാധവൻ വ്യക്തമാക്കി. നേരത്തെ തനിക്കും ഭാര്യക്കും ജോയിന്റ് അക്കൗണ്ടാണുള്ളതെന്ന് മാധവൻ പറഞ്ഞിരുന്നു.
രണ്ട് വരുമാന ശ്രോതസ്സുകളുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അമ്മ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ടാറ്റാ സ്റ്റീലിലും. രണ്ട് പേർക്കും ഏറെക്കുറെ ഒരേ ശമ്പളമായിരുന്നെന്നും മാധവൻ വ്യക്തമാക്കി. ഹിസാബ് ബറാബർ ആണ് മാധവന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് മാധവനൊപ്പം ടെസ്റ്റിൽ അണിനിരക്കുന്നത്.