അർജുൻ കപൂറും മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകുന്നു !

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (19:47 IST)
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയം സാമൂഹ്യ മാദ്ധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ ഇരുവരും ഏപ്രിലിൽ വിവാഹിതരാകുന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 19ന് ഇരുവരും വിവാഹിതരാകും എന്ന തരത്തിലാണ് വാർത്തകൾ.  
 
അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ വിവാഹ ചടങ്ങിൽ ക്ഷണമുണ്ടാകൂ‍ എന്നാണ് വിവരം. അർജുൻ കപൂറിന്റെ സുഹൃത്തുക്കളായ രൺ‌വീർ സിങും ഭാര്യ ദീപിക പദുക്കോനും വിവാഹ ചറ്റങ്ങിൽ പങ്കെടുത്തേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്തീടെ കരൺ ജോഹർ നടത്തിയ ഒരു നിഷാ പാർട്ടിയിൽ മലൈകയും അർജുൻ കപൂറും ഒരുമിച്ച് പങ്കെടുത്തത് ഇരുവരും ഉടനെ വിവാഹിതരായേക്കും എന്ന് സൂചന നൽകുന്നതായിരുന്നു. നേരത്തെ അർജുൻ കപൂറിന്റെ കുടുംബ ചടങ്ങുകളിലും മലൈക അറോറ പങ്കെടുത്തിരുന്നു. 
 
രണ്ട് വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. തങ്ങളുടെ റിലേഷൻഷിപ്പ് ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയായി വന്നതോടെ ഇരുവരും പ്രണയത്തിലാണ് എന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. മലൈക അറോറയുടെ രണ്ടാമത്തെ വിവാഹമാണിത്. സൽമാൻ ഖന്റെ സഹോദരനായ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments