Webdunia - Bharat's app for daily news and videos

Install App

പണ്ട് അമ്പും വില്ലുമായിരുന്നു, ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ: ബ്ലെസി

നിഹാരിക കെ.എസ്
ശനി, 1 മാര്‍ച്ച് 2025 (16:14 IST)
സമകാലിന സംഭവങ്ങളിൽ സിനിമയുടെ സ്വാധീനം വളരെ വലുതാണെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. വയലൻസ് എല്ലാം ഗ്ലോറിഫൈ ചെയ്യുന്ന തരത്തിലുള്ള സിനിമകൾ യുവാക്കളിൽ സ്വാധീനം ചെലുത്തുമെന്ന പ്രചാരണത്തിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതി മാറുന്നത് എന്ന് പറയാനാകില്ലെങ്കിലും സിനിമയിലൂടെ നാം കാണുന്ന തലയില്ലാത്ത കബന്ധങ്ങൾ നമ്മുടെ മനസിൽ പതിയുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി. 
 
സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ലെന്നും എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഇത് കർശനമായി പാലിക്കപെടുന്നുണ്ടെന്നും ബ്ലെസി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'സിനിമ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റമുണ്ടാകുന്നത് എന്ന അർത്ഥത്തിലല്ല ഞാൻ പറഞ്ഞിട്ടുള്ളതൊന്നും. പക്ഷേ സിനിമയിലൂടെ നാം കാണുന്ന തലയില്ലാത്ത കബന്ധങ്ങൾ എന്ന് പറയുന്നത് നമ്മളുടെ മനസ്സിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വിഷ്വൽ അല്ല. പക്ഷെ സിനിമയിൽ അതെല്ലാം നമ്മൾ നേരിട്ട് കണ്ടു പരിചയപ്പെടുന്നു. കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും പരിചയപ്പെടുന്നു. ഈ പറയുന്ന തരത്തിലുള്ള അനുഭവങ്ങളിലൂടെ നമ്മൾ നിരന്തരമായി യാത്ര ചെയ്യുമ്പോൾ, മാനസികമായി ഉണ്ടാകാവുന്ന പ്രയാസങ്ങളുണ്ട്. ചില ആളുകൾക്ക് പ്രയാസമാണെങ്കിൽ ചിലർ വിജയം പോലെ ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലേക്ക് പോകുന്നുണ്ട്. 
 
ഇത് സിനിമയിൽ മാത്രമല്ല, ബേസിക് ആയി കാണാൻ കഴിയുന്നത് വീഡിയോ ഗെയിമുകളിലാണ്. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. നമ്മൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങളിൽ പോലും ഈ വസ്തുത കാണാം. പണ്ട് അമ്പും വില്ലുമായിരുന്നു എങ്കിൽ ഇന്ന് പല തരത്തിലുള്ള തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ. സെൻസർ ചെയ്യപ്പെട്ട സിനിമകൾ കുട്ടികൾ കാണുന്നതിന് വലിയ വിലക്കുള്ളതായി നമ്മുടെ നാട്ടിലെ തിയറ്ററുകളിൽ കണ്ടിട്ടില്ല. പക്ഷെ ഗൾഫ് രാജ്യങ്ങളിൽ യു/എ സർട്ടിഫിക്കറ്റുള്ള സിനിമകൾ കുട്ടികളെ കാണിക്കാറില്ല. 
 
സിനിമകൾ സെൻസറിങ് ചെയ്യുന്നതിനും കൃത്യതയുണ്ടോ എന്ന് സംശയമാണ്. കാരണം ഒരു സമൂഹത്തിലേക്കാണ് ഈ സിനിമകൾ വരുന്നത്. ഇത്തരം കാഴ്ചകൾ എല്ലാവരെയും ബാധിക്കണമെന്നില്ല. പക്ഷെ ഏതെങ്കിലും തരത്തിൽ മനോവൈകല്യമുള്ള ആളുകൾക്ക് സിനിമ പ്രചോദനമോ പ്രോത്സാഹനമോ ആകുന്നു എന്നത് സമൂഹത്തിനോട് ചെയ്യുന്ന വിപത്തായിട്ടാണ് എനിക്ക് തോന്നുന്നത്,' ബ്ലെസി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

അടുത്ത ലേഖനം
Show comments