Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാ പ്രശ്നങ്ങൾക്കും കാരണം സിനിമയാണെന്ന് പറയരുത്': സുരേഷ് ഗോപി

'എല്ലാ പ്രശ്നങ്ങൾക്കും കാരണം സിനിമയാണെന്ന് പറയരുത്': സുരേഷ് ഗോപി

നിഹാരിക കെ.എസ്

, ശനി, 1 മാര്‍ച്ച് 2025 (13:38 IST)
തിരുവനന്തപുരം: സമീപകാല ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയരവെ വ്യത്യസ്ത പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വർദ്ധിക്കുന്ന ആക്രമണങ്ങൾക്കും ലഹരി ഉപയോ​ഗത്തിനും സിനിമകൾക്ക് പങ്കുണ്ടെന്നത് ചർച്ചയാകുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
 
സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് ഇടുക്കി ​ഗോൾഡ്. എന്നാൽ ഇത്തരം സംഭവം ഉണ്ടായതിനാൽ ആണല്ലോ അതിൽ നിന്നും ആ സിനിമ ഉണ്ടായത്. ഇതൊന്നും നമുക്ക് ആനന്തം കണ്ടെത്താനുള്ളതല്ല, മറിച്ച് ഇതിൽ നിന്നൊരു പാഠം പഠിക്കാനുള്ളതാണ് ഇത്തരം സിനിമകൾ. മനസിലാക്കാനുള്ളതാണ് സിനിമ.
 
ഓരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമെന്ന കുടുംബത്തിലേക്കാണ്. അവർ ഒരിക്കലും പാഴായി പോകരുത്. പൊലിഞ്ഞ് പോകരുത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് രം​ഗത്തുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന് കമന്റ്, ചിരിപ്പിക്കല്ലേ എന്ന് ജ്യോതിക