ഒടുവിൽ ബാലയ്ക്കെതിരെ നിയമപരമായി നീങ്ങാനൊരുങ്ങി എലിസബത്ത്
മാർച്ച് 24ന് ആണ് എലിസബത്ത് അവസാനമായി വീഡിയോ ചെയ്തത്.
നാലാം വിവാഹവും കഴിഞ്ഞ് ഭാര്യ കോകിലയുമായി സന്തോഷ ജീവിതത്തിലാണ് നടൻ ബാല. കോളിളയുമായുള്ള വിവാഹത്തിന് പിന്നാലെയാണ്, ബാലയ്‌ക്കെതിരെ വിമർശനവും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് രംഗത്ത് വന്നത്. ക്രൂരമായ മാനസീക ശാരീരിക പീഡനത്തിന് പിന്നാലെയാണ് താൻ ആ വീട് വിട്ടതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. മാർച്ച് 24ന് ആണ് എലിസബത്ത് അവസാനമായി വീഡിയോ ചെയ്തത്.
പിന്നീട് എലിസബത്തിനെ സോഷ്യൽ മീഡിയയിൽ കാണാനായില്ല. ഇതോടെ ഇവർക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്കയിലായിരുന്നു. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ സേഫാണെന്നും ഇപ്പോൾ എലിസബത്ത് പറയുന്നു. താൻ നേരിട്ട ക്രൂരതകൾക്ക് പകരം ചോദിക്കാൻ എലിസബത്ത് നിയമ വഴിയെ നീങ്ങുകയാണെന്നാണ് പുതിയ വീഡിയോയിൽ നിന്നും എലിസബത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്.
'കുറേ ദിവസമായി ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഹാപ്പിയാണോ സേഫാണോയെന്ന് ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം വീഡിയോ ഇല്ലെങ്കിൽ അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു സോറി... ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു. . നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ ഞാൻ എടുത്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥന വേണം', എലിസബത്ത് പറയുന്നു.