ബോളിവുഡ് വിലക്ക് കൽപ്പിച്ച പ്രിയങ്ക ചോപ്രയ്ക്ക് രാജമൗലിയുടെ ക്ഷണം; മഹേഷ് ബാബുവിന്റെ നായികയാകാൻ പി.സി?
അടുത്ത വർഷം ഒരു ഇന്ത്യൻ സിനിമ ഉണ്ടാകുമെന്ന് പ്രിയങ്ക ചോപ്ര
നടി പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിൽ അപ്രഖ്യാപിത വിലക്കാണ്. ഇപ്പോൾ ഹോളിവുഡിൽ ചുവടുറപ്പിച്ച പ്രിയങ്ക ചോപ്രയ്ക്ക് സൗത്ത് ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പനായ രാജമുഅലിയുടെ ക്ഷണം. രാജമൗലി-മഹേഷ് ബാബു ചിത്രത്തിനായി അണിയറ പ്രവർത്തകർ പ്രിയങ്കയെ സമീപിച്ചു എന്നാണ് സൂചന. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. നടിയുമായി ചർച്ചകൾ നടന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ വെച്ച് അടുത്ത വർഷം താൻ ഒരു ഇന്ത്യൻ സിനിമ ചെയ്യുമെന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരുന്നു. ഹിന്ദി ഫിലിം എന്ന് പ്രിയങ്ക മെൻഷൻ ചെയ്തിരുന്നില്ല. ഇതിനാൽ, പ്രിയങ്ക പറഞ്ഞ ഇന്ത്യൻ സിനിമ മഹേഷ് ബാബു-രാജമൗലി ചിത്രം ആയിരിക്കുമെന്നാണ് സൂചനകൾ.
ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറുംമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.