Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lucifer re-release Box Office Collection: ലൂസിഫര്‍ റി-റിലീസ് ക്ലിക്കായോ? ആദ്യദിന കളക്ഷന്‍ ഇത്രമാത്രം !

ആദ്യദിനമായ ഇന്ന് പത്ത് ലക്ഷത്തില്‍ താഴെയാണ് ലൂസിഫര്‍ കളക്ട് ചെയ്തതെന്നാണ് പ്രാഥമിക കണക്കുകള്‍

Lucifer re-release Box Office Collection: ലൂസിഫര്‍ റി-റിലീസ് ക്ലിക്കായോ? ആദ്യദിന കളക്ഷന്‍ ഇത്രമാത്രം !

രേണുക വേണു

, വ്യാഴം, 20 മാര്‍ച്ച് 2025 (20:46 IST)
Lucifer re-release Box Office Collection: ബോക്‌സ് ഓഫീസില്‍ ക്ലിക്കാവാതെ ലൂസിഫര്‍ റി റിലീസ്. മാര്‍ച്ച് 27 നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എത്തുന്നതിന്റെ ഭാഗമായാണ് റി റിലീസ് നടന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിനു സാധിച്ചില്ല. 
 
ആദ്യദിനമായ ഇന്ന് പത്ത് ലക്ഷത്തില്‍ താഴെയാണ് ലൂസിഫര്‍ കളക്ട് ചെയ്തതെന്നാണ് പ്രാഥമിക കണക്കുകള്‍. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളില്‍ റിലീസ് ചെയ്തിട്ടും ലൂസിഫറിനു കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 
 
അതേസമയം മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചായിരിക്കും എമ്പുരാന്റെ വരവ്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം 10 കോടി എമ്പുരാന്‍ കളക്ട് ചെയ്യാനാണ് സാധ്യത. മാര്‍ച്ച് 27 നു രാവിലെ ആറിനാണ് എമ്പുരാന്റെ ആദ്യ ഷോ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ എന്ന് ചോദ്യം; മഞ്ജു വാര്യർ കൊടുത്ത മറുപടി വൈറൽ, അതേതായാലും നന്നായെന്ന് ആരാധകർ