തെന്നിന്ത്യയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം കൂടി രശ്മികയുടേതായി റിലീസിനെത്തുകയാണ്. ഛാവയാണ് രശ്മികയുടെ പുതിയ സിനിമ. വിക്കി കൗശൽ നായകനായി എത്തുന്ന വൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഛാവ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ഇപ്പോഴിതാ പരിപാടിയിൽ നിന്നുള്ള രശ്മികയുടെ വീഡിയോ വൈറലായി മാറുകയാണ്.
പരുക്കേറ്റ കാലുമായാണ് പരിപാടിയ്ക്കായി രശ്‌മിക എത്തിയത്. കാലിലെ പരുക്ക് കാരണം നടിക്ക് സാധാരണ പോലെ നടക്കാൻ സാധിക്കില്ല. വീൽ ചെയറിന്റെ സഹായത്തോടെയാണ് താരം സഞ്ചരിക്കുന്നത്. പരിപാടിയ്ക്കും രശ്മികയെത്തിയത് വീൽ ചെയറിലാണ്. വൈറലായി മാറുന്ന വീഡിയോയിൽ രശ്മിക സ്‌റ്റേജിലേക്ക് കയറി വരുന്നത് ഒറ്റക്കാലിൽ തുള്ളി ആണ്. ഇതോടെ വിക്കി കൗശൽ രശ്മികയെ കൈ പിടിച്ച് സ്റ്റേജിലേക്ക് കയറ്റുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പരുക്കുണ്ടായിട്ടും പരിപാടിയ്ക്ക് എത്തിയതിന് രശ്മികയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം താരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് വീൽ ചെയർ ഉപയോഗിക്കാതെ തുള്ളിത്തുള്ളി സ്‌റ്റേജിലേക്ക് കയറി വന്ന് നാടകം കളിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.