ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ നായികയായി നിഖിലാ വിമലും സംയുക്താ മേനോനും

ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ നായികയായി നിഖിലാ വിമലും സംയുക്താ മേനോനും

ബുധന്‍, 25 ജൂലൈ 2018 (15:23 IST)
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ചിത്രീകരണം ആരംഭിച്ചു. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി നിഖിലാ വിമലും സംയുക്താ മേനോനുമാണെത്തുന്നത്. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
 
 ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫൽ‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. 
 
ദുല്‍ഖറിനൊപ്പം സലീം കുമാർ‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണർ‍, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകൻ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആകെയൊരു വിശ്വാസം അബ്രഹാമിന്‍റെ സന്തതികള്‍ മമ്മൂട്ടിച്ചിത്രമാണ് എന്നത് മാത്രമായിരുന്നു!