Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകന് സംശയം, ബോണി കപൂറിന് രാഖി കെട്ടി ശ്രീദേവി; ഒടുവിൽ ബോണിയെ തന്നെ വിവാഹവും കഴിച്ചു

കാമുകന് സംശയം, ബോണി കപൂറിന് രാഖി കെട്ടി ശ്രീദേവി; ഒടുവിൽ ബോണിയെ തന്നെ വിവാഹവും കഴിച്ചു

നിഹാരിക കെ.എസ്

, ചൊവ്വ, 18 ഫെബ്രുവരി 2025 (14:57 IST)
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ് ശ്രീദേവി. മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ശ്രീദേവി ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. കരിയറിൽ ഒരുപാട് ഉയർന്നു നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അനുഭവിച്ച ആളാണ് ശ്രീദേവി. ഒരുപാട് സാമാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു ഇവർ. ഉൾവലിഞ്ഞ പ്രകൃതക്കാരിയായ ശ്രീദേവിയുടെ മനസ് ഏറെ വേദനിച്ചത് നടൻ മിഥുൻ ചക്രബർത്തിയുമായുള്ള ബന്ധം തകർന്നപ്പോഴാണ്. 
 
ബി ടൗണിലെ ഹിറ്റ് ജോഡിയായിരുന്നു ശ്രീദേവിയും മിഥുനും. ഒരുമിച്ച് സിനിമകൾ ചെയ്യവെ ഇവർ പ്രണയത്തിലായി. ആദ്യ വിവാഹബന്ധം നിലനിൽക്കുമ്പോഴാണ് മിഥുൻ ചക്രബർത്തി ശ്രീദേവിയുമായി അടുക്കുന്നത്. യോ​ഗിത ബാലി എന്നാണ് നടന്റെ ഭാര്യയുടെ പേര്. ഭാര്യയും മക്കളും ഉള്ളപ്പോൾ തന്നെ ശ്രീദേവിയെ വിവാഹം ചെയ്യാൻ നടൻ തീരുമാനിച്ചു. 1985 ലായിരുന്നു വിവാഹം. ആദ്യ ഭാര്യയുമായി പിരിയുമെന്ന് ശ്രീദേവിയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു വിവാഹം. എന്നാൽ ഇതുണ്ടായില്ല. ശ്രീദേവിക്കൊപ്പമാണ് തന്റെ ഭർത്താവ് താമസിക്കുന്നതെന്നറിഞ്ഞ യോജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. 
 
യോ​ഗിതയുമായി മിഥുൻ പിരിയില്ലെന്ന് വ്യക്തമായതോടെ ശ്രീദേവി ഈ ബന്ധം വേണ്ടെന്ന് വെച്ചു. 1988 ലായിരുന്നു ഇത്. ഈ വേർപിരിയൽ ശ്രീദേവിയുടെ മനസിനെ ഏറെ ബാധിച്ചു. ദുഖം ഉള്ളിലൊതുക്കിയാണ് ശ്രീദേവി അക്കാലത്ത് അഭിനയിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. 
 
ഇതിനിടെയാണ് ശ്രീദേവി നിർമാതാവ് ബോണി കപൂറുമായി അടുക്കുന്നത്. ആരെയും വിശ്വസിക്കാൻ ഭയന്ന ശ്രീദേവിക്ക് അന്ന് ബോണി കപൂർ ആശ്വാസമായിരുന്നു. ബോണിയെ മുൻപും ശ്രീദേവിക്ക് അറിയാമായിരുന്നു. അക്കാലത്ത് ഇവരുടെ സൗഹൃദത്തെ മിഥുൻ ചക്രബർത്തി സംശയിച്ചിരുന്നു. ബോണിയും താനും തമ്മിൽ മറ്റൊരു തരത്തിലുള്ള ബന്ധമില്ലെന്ന് തെളിയിക്കാൻ ബോണിയുടെ കയ്യിൽ ശ്രീദേവിക്ക് രാഖി കെട്ടേണ്ടി വന്നെന്നും അക്കാലത്ത് റിപ്പോർട്ടുകൾ വന്നു.
 
ശ്രീദേവിയോട് ഭ്രാന്തമായ പ്രണയമായിരുന്നു ബോണി കപൂറിന്. ബോണിയും അന്ന് വിവാഹിതനാണ്. ആദ്യ ഭാര്യയുമായി പിരിഞ്ഞ് ശ്രീദേവിയെ ബോണി വിവാഹം ചെയ്തു. മോണ ശൗരി കപൂർ എന്നാണ് ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. അന്ന് കുടുംബം തകർത്തെന്ന കുറ്റപ്പെടുത്തലുകൾ ശ്രീദേവിക്ക് കേൾക്കേണ്ടി വന്നു. 2018 ലാണ് ശ്രീദേവി മരിച്ചത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാർഗിയിലൂടെ ദേശീയ അവാർഡ് ആഗ്രഹിച്ചു, അതിന് വേറെയും കാരണമുണ്ട്: സായ് പല്ലവി