Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മമ്മൂട്ടി ചിത്രം ഒരു ദുസ്വപ്നം: കാരണം പറഞ്ഞ് ജഗദീഷ്

ആ മമ്മൂട്ടി ചിത്രം ഒരു ദുസ്വപ്നം: കാരണം പറഞ്ഞ് ജഗദീഷ്

നിഹാരിക കെ.എസ്

, ശനി, 1 മാര്‍ച്ച് 2025 (09:10 IST)
മമ്മൂട്ടിയെ നായകനാക്കി നടൻ ജഗദീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരിക്കൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതൊരു ദുസ്വപ്നമായിരുനെന്നും ആ സിനിമ വന്നിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെയെന്നും പറയുകയാണ് ജഗദീഷ് ഇപ്പോൾ. പരിവാർ എന്ന സിനിയമയുടെ ഭാഗമായിജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നും ഈശ്വരൻ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ബജറ്റ് കൂടുതലായതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്ന് ജഗദീഷ് വെളിപ്പെടുത്തുന്നു. ഡയറക്ഷൻ തന്റെ പാഷനല്ലെന്ന് താൻ തിരിച്ചറിഞ്ഞെന്നും ജഗദീഷ് പറയുന്നു.
 
‘മമ്മൂക്കയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാൻ പ്ലാനിട്ടിരുന്നു. പക്ഷെ അതൊരു ദുസ്വപ്‌നമായിരുന്നു. സത്യത്തിൽ അത് മെറ്റീരിയലൈസ് ചെയ്യാതിരുന്നത് നന്നായി. കാരണം ആ സിനിമ വന്നിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരു ഫ്‌ളോപ്പ് കൂടെ കിട്ടിയേനെ എന്നാണ് എനിക്ക് ഇന്ന് തോന്നുന്നത്. അത് ഒരിക്കലും ഒരു നല്ല ചലച്ചിത്രമാകുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ബജറ്റ് കൂടിയതിന്റെ പേരിലാണ് ആ സിനിമ സത്യത്തിൽ ഉപേക്ഷിച്ചത്. 
 
അന്ന് ഉപേക്ഷിച്ച ആ പ്രൊഡ്യൂസറിന്റെ തീരുമാനത്തിന്റെ കൂടെയാണ് ഞാൻ. അന്നത്തെ രീതിയിൽ അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. ഈശ്വരൻ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത്. സിനിമ ഡയറക്ട് ചെയ്യുക എന്നത് എന്റെ പാഷനാണെങ്കിൽ ഞാൻ പിന്നീട് എന്നെങ്കിലും അത് ചെയ്യേണ്ടതായിരുന്നില്ലേ.
 
ഡയറക്ഷൻ എന്നത് എന്റെ പാഷനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഞാൻ അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് പിന്നെ ചിന്തിക്കാതിരുന്നത്. ഇനി ഭാവിയിൽ എന്നെ സംവിധായകനായി കാണേണ്ട നിർഭാഗ്യം പ്രേക്ഷകർക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. നമുക്ക് പാഷനല്ലാത്ത ഒരു കാര്യം ചെയ്തിട്ട് കാര്യമില്ലല്ലോ. എന്നാൽ ആക്ടിങ് എനിക്ക് ഇന്നും ഒരു പാഷനാണ്. എത്ര നല്ല വേഷം കിട്ടിയാലും എനിക്ക് തൃപ്തി വരില്ല എന്നതാണ് സത്യം. ഇനിയും കൂടുതൽ നല്ല വേഷങ്ങൾ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം,’ ജഗദീഷ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വലിയ കൊലപാതകം, ആ കൊലപാതകത്തിന് ശേഷം രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ശത്രുത': എന്നിട്ടും കൊലപാതകം എവിടെയും കാണിച്ചില്ല, സിനിമ ഹിറ്റ്!