Webdunia - Bharat's app for daily news and videos

Install App

ജ്യോതികയല്ല നായിക, വിജയ് ചിത്രത്തില്‍ നിന്നും നടിയെ മാറ്റി, പകരം എത്തുന്നത് മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം

കെ ആര്‍ അനൂപ്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:13 IST)
ലിയോ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. നടന്റെ അടുത്ത സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ യുഎസില്‍ പുരോഗമിക്കുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കിറ്റ് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം. എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയില്‍ ജ്യോതിക നായികയായി എത്തുമെന്നാണ് ആദ്യം കേട്ടത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ട് താരങ്ങളും ഒന്നിക്കുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ ഒരു മാറ്റം വന്നിരിക്കുകയാണ് ഇപ്പോള്‍.
 
കഴിഞ്ഞ ദിവസം സ്‌നേഹയ്‌ക്കൊപ്പമുള്ള ഒരു ചിത്രം വെങ്കിട് പ്രഭു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി മാറ്റിയിരുന്നു. 'ഗെറ്റ് റെഡി ഫോര്‍ എ ഫണ്‍ റൈഡ്' എന്നായിരുന്നു അതിന് താഴെ അദ്ദേഹം എഴുതിയത്. ഫോട്ടോ വൈറലായതിന് പിന്നാലെ വിജയ് ചിത്രത്തില്‍ ജ്യോതികയെ മാറ്റി സ്‌നേഹയെ കൊണ്ടുവരാന്‍ സംവിധായകന്‍ തീരുമാനിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല 
 
ഒക്ടോബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്തിടെ വി എഫ് എക്‌സ് ത്രീഡി സ്‌കാനിംഗിന് വിധേയനായ വിജയ് ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നും പറയപ്പെടുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. നടന്‍ പ്രഭുദേവയും സിനിമയിലുണ്ടെന്ന് കേള്‍ക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments