Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan Controversy: 'പുച്ഛം മാത്രം'; എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ

മോഹൻലാൽ, രജനികാന്ത് എന്നത് ഒരു സ്റ്റാർഡം ആണ്, പ്രൊപ്പഗാണ്ട ഒരിക്കലും ആളുകള്‍ അംഗീകരിക്കില്ല: എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ

Vijayaraghavan

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ഏപ്രില്‍ 2025 (09:12 IST)
‘എമ്പുരാൻ’ സിനിമയ്‌ക്കെതിരെ ഉണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടൻ വിജയരാഘവൻ. വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ എന്നും പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി തനിക്ക് തോന്നുന്നില്ല എന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. താൻ എമ്പുരാൻ കണ്ടിട്ടില്ലെന്നും വിജയരാഘവൻ പറയുന്നുണ്ട്. വിവാദം ആരുണ്ടാക്കിയതായാലും പുച്ഛം മാത്രം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
വിജയരാഘവന്റെ വാക്കുകൾ:
 
'എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ. മോഹൻലാൽ, രജനികാന്ത് എന്നൊക്കെ പറയുന്നത് ഒരു സ്റ്റാർഡം ആണ്.
 
അതിനെ വിൽക്കണമെങ്കിൽ അതിന്റേതായ കുറേ സംഭവങ്ങൾ കൂടി വേണം. ഉദാഹരണത്തിന്, മോഹൻലാലിന്റെ അച്ഛനായി വഴിയേ പോകുന്ന ഒരാളെ വച്ചുകഴിഞ്ഞാൽ, അത് അച്ഛനാണെന്ന് ആരും വിശ്വസിക്കില്ല. രജനികാന്തിന്റെ കാര്യത്തിലും അങ്ങനെയാണ്. അതുപോലെയുള്ള ഒരാൾ രജനികാന്തിന്റെ അച്ഛനായി വന്നാലേ ആളുകൾ വിശ്വസിക്കൂ. അവർ അങ്ങനെയൊരു പ്രൊഡക്ട് ആയിത്തീരുകയാണ്. എനിക്ക് അത്തരമൊരു ഇമേജ് ഉണ്ടാകരുത് എന്നാണ് ആഗ്രഹം. പ്രൊപ്പഗാണ്ട ഒരിക്കലും ആളുകൾ അംഗീകരിക്കില്ല.
 
പ്രൊപ്പഗാണ്ട സിനിമകളിൽ അനുഭവപ്പെടുന്നത് കൊണ്ടാണ് അതിനെതിരെ ആളുകൾ സംസാരിക്കുന്നത്, അത് എന്തിനെ പറ്റിയാണെങ്കിലും. പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി എനിക്ക് തോന്നുന്നില്ല. നമ്മൾ അറിയാതെ അത് ജനങ്ങളിലേക്കെത്തിക്കണം, അവരത് അറിയരുത്. പ്രശസ്തരായ പ്രാസംഗികർ പ്രസംഗിക്കുമ്പോൾ അവർ ഒരിക്കലും ഇതിനെ കുറിച്ച് സംസാരിക്കാറില്ല. എന്നാൽ അറിയാതെ അതിലുണ്ടാവുകയും ചെയ്യും. അത് തന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചൻ നമ്പ്യാർ എന്തായിരുന്നു, ആ കാലത്ത് രാജാവിനെ വരെ വിമർശിച്ചിരുന്നു.
 
വിമർശനം ആണെന്ന് തോന്നുകയില്ല. എമ്പുരാൻ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന് എനിക്ക് അറിയില്ല, എമ്പുരാൻ ഞാൻ കണ്ടില്ല. ആളുകൾ പറയുന്നത് കേൾക്കുന്നത് അല്ലാതെ, അത് എന്താണെന്ന് എനിക്കറിയില്ല. ഞാൻ ആ സിനിമയെ കുറിച്ച് അല്ല പറയുന്നത്. ഏതൊരു കാര്യമാണോ ഒരു പ്രൊപ്പഗാണ്ട ആയി നമ്മൾ ഉപയോഗിക്കുന്നത്, അത് പ്രൊപ്പഗാണ്ട ആണെന്ന് തോന്നിയാൽ നമ്മൾ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് 4 കോടി, റീ റിലീസിന് ആദ്യദിന കളക്ഷൻ 4.02; അല്ലു അർജുന്റെ ആര്യ 2 രണ്ടാം വരവിൽ ഹിറ്റടിക്കുമോ?