Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണ്ണീർ മത്തൻ ജ്യൂസിന് ഇത്രയും ഗുണങ്ങളോ!!

തണ്ണീർ മത്തൻ ജ്യൂസിന് ഇത്രയും ഗുണങ്ങളോ!!

അഭിറാം മനോഹർ

, ചൊവ്വ, 25 ഫെബ്രുവരി 2020 (15:19 IST)
വേനൽകാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീർമത്തൻ. വേനലിൽ ദാഹവും കിശപ്പും ക്ഷീണവും ശമിപ്പിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് പോഷണം നൽകാനും തണ്ണീർമത്തൻ ഉപകരിക്കുന്നു. എന്നാൽ വെറും ക്ഷീണവും ദാഹവും അകറ്റുക മാത്രമല്ല തണ്ണീർമത്തൻ ചെയ്യുന്നത്. ധാരാളം വിറ്റാമിനുകളുടെലും മിനറലുകളുടെയും കലവറകൂടിയാണത്.
 
ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണീർമത്തൻ ബിപിയുൾപ്പടെ പല രോഗങ്ങൾക്കുള്ള സ്വാഭാവികമായ മരുന്നുമാണ്. വിറ്റാമിനുകളും മിനറലുകളുമുള്ള തണ്ണീർമത്തൻ ത്വക്ക് രോഗങ്ങൾക്ക് ഉത്തമമാണ്. മുടി തഴച്ച് വളരാൻ ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കുടിക്കുന്നത് ​ഗുണം ചെയ്യും.
 
കൊഴുപ്പും കൊളസ്ട്രോളും അന്നജവും കുറഞ്ഞ തണ്ണീർമത്തനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ജലാംശവുമുണ്ട്. പ്രോടീനിന്റെ അളവ് കുറവാണെങ്കിലും സിട്രിലൈൻ എന്ന അമിനോ ആസിദ് ധാരാളമായി തണ്ണീർമത്തനിലുണ്ട്. ഈ അമിനോ ആസിഡ് ശരീരത്തിൽ വെച്ച് അർജനൈൻ എന്ന അമിനോ ആസിഡായി മാറുന്നു. ഈ അമിനോ ആസിഡ് രക്തക്കുഴലുകളെ മൃദുവാക്കാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാം, വഴി അടുക്കളയിൽതന്നെയുണ്ട് !