ഇന്ത്യയുമായി സമ്പൂര്‍ണ യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയായ ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാകില്ല. അഫ്ഗാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതൊരു പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. മാധ്യമങ്ങളോട് സംസാരിക്കവെ ഖ്വാജ ആസിഫ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങളോ, ആക്രമണങ്ങളോ ഇന്ത്യ നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇസ്ലാമാബാദ് പൂര്‍ണജാഗ്രതയില്‍ ആയിരിക്കണമെന്നും പാകിസ്ഥാനും അഫ്ഗാനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ 88 മണിക്കൂര്‍ നീണ്ട ട്രെയ്ലറെന്ന് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക് പ്രതിരോധമന്ത്രിയുടെ പരാമര്‍ശം.