വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി
വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള 5800 ജൂതന്മാരെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നു.
വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള 5800 ജൂതന്മാരെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നു. പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2030 ഓടെ ഇവരെയെല്ലാം ഇസ്രയേലില്‍ കൊണ്ടുപോയി പാര്‍പ്പിക്കാനാണ് ലക്ഷ്യം. 1200 പേരെ അടുത്തവര്‍ഷം തന്നെ കൊണ്ടുപോകും. ഇവരുമായി അഭിമുഖം നടത്തുന്നതിനും കുടിയേറ്റത്തിന് ഒരുക്കുന്നതിനുമായി റാബിമാര്‍ ഉള്‍പ്പെടെ പ്രത്യേക പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തും.
അതേസമയം ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബത ബായിയെ വധിച്ചെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം തെക്കന്‍ ബൈറൂലെ ഒമ്പത് നില കെട്ടിടത്തില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. മുതിര്‍ന്ന ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യംവച്ചെന്ന് പറഞ്ഞെങ്കിലും ഹൈദം അലിയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നതോടെ റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതാണ് നിര്‍ത്തിയത്. റഷ്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പ്രഖ്യാപിച്ച ഉപരോധം ഇന്നാണ് നിലവില്‍ വന്നത്.