ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല
ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിന്റെ തണലുകള്‍ തകര്‍ക്കുമെന്നും അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു
ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിന്റെ തണലുകള്‍ തകര്‍ക്കുമെന്നും അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. വെടി നിര്‍ത്തല്‍ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ അമേരിക്ക ഇസ്രായേലിനുമേല്‍ സമ്മര്‍ദം റിപ്പോര്‍ട്ട് ഉണ്ട്.
എന്നാല്‍ ഇസ്രയേല്‍ അവരെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വന്നത്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഹമാസിനെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലയില്‍ തുരങ്കങ്ങള്‍ നശിപ്പിക്കാനും ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.