ജഡേജയും സാം കറനും എത്തിയതോടെ കൂടുതൽ സന്തുലിതമായി ആർആർ, താരലേലത്തിൽ കൈയ്യിലുള്ളത് 16.05 കോടി

അഭിറാം മനോഹർ
ഞായര്‍, 16 നവം‌ബര്‍ 2025 (15:44 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണിന്റെ മിനി താരലേലം വരാനിരിക്കെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതീക്ഷിച്ച പോലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ രവീന്ദ്ര ജഡേജയേയും സാം കറനെയും പകരം നല്‍കി ചെന്നൈ സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസണെ നഷ്ടമായെങ്കിലും 2026 സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമുമായാകും രാജസ്ഥാന്‍ റോയല്‍സ് കളിക്കാനെത്തുക.
 
സഞ്ജു പോയെങ്കിലും വൈഭവ് സൂര്യവന്‍ഷിയും യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും ധ്രുവ് ജുറലുമെല്ലാം അടങ്ങുന്ന രാജസ്ഥാന്‍ നിര ശക്തമാണ്. ഓള്‍റൗണ്ടര്‍മാരായി ജഡേജ, സാം കറന്‍ എന്നിവരെത്തുന്നത് ടീമിനെ കൂടുതല്‍ ശക്തമാക്കുന്നതാണ്.മധ്യനിരയില്‍ പരിചയസമ്പന്നനായ നിതീഷ് റാണയേയും രാജസ്ഥാന്‍ കൈവിട്ടിരുന്നു.
 
 ഇതോടെ മധ്യനിരയില്‍ കളിപ്പിക്കാനാകുന്ന ഒരു വെടിക്കെട്ട് കീപ്പറെയാകും രാജസ്ഥാന്‍ നോട്ടമിടുക. വാനിന്ദു ഹസരങ്ക, മഹേഷ് തീക്ഷണ എന്നിവരെ കൈവിട്ടതോടെ സ്പിന്‍ താരങ്ങളെയും രാജസ്ഥാന്‍ നോട്ടമിടും.മുംബൈ കൈവിട്ട മലയാളി സ്പിന്നര്‍ വിഘ്‌നേശ് പുത്തൂരിനെ രാജസ്ഥാന്‍ ചെറിയ വിലയ്ക്ക് സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്. ഹൈദരാബാദ് കൈവിട്ട രാഹുല്‍ ചാഹറിനെയും രാജസ്ഥാന്‍ നോട്ടമിട്ടേക്കും. മധ്യനിരയിലെ വെടിക്കെട്ട് റോളിലേക്ക് ലിവിങ്ങ്സ്റ്റണിനെ രാജസ്ഥാന്‍ പരിഗണിക്കാനും സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി

ജഡേജയും സാം കറനും എത്തിയതോടെ കൂടുതൽ സന്തുലിതമായി ആർആർ, താരലേലത്തിൽ കൈയ്യിലുള്ളത് 16.05 കോടി

IPL 2026: സൂപ്പർ താരങ്ങളെ കൈവിട്ട് ടീമുകൾ, താരലേലത്തിൽ റസൽ മുതൽ മില്ലർ വരെ

ഇത് ഗംഭീർ, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തുന്നത് ഹോബി, അവസാനം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തോൽവി

India vs South Africa First Test: കുഴിച്ച കുഴിയിൽ ഇന്ത്യ വീണു, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി

അടുത്ത ലേഖനം
Show comments