Select Your Language

Notifications

webdunia
webdunia
webdunia
webdunia

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

നാല്‍പതുകാരനായ പിതാവ് 2022 ലും 2023 ലുമായി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

178 year prison for pocso case victim

രേണുക വേണു

, വ്യാഴം, 20 നവം‌ബര്‍ 2025 (09:02 IST)
പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനു 178 വര്‍ഷം
കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയായ അരീക്കോട് സ്വദേശി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 
 
നാല്‍പതുകാരനായ പിതാവ് 2022 ലും 2023 ലുമായി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മകളെ ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മുന്നില്‍വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ പറയുന്നു. 
 
പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നു കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഓരോ വകുപ്പിനും മൂന്നുമാസം വീതം അധിക തടവും അനുഭവിക്കണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം