തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ കടമെടുക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്ര ശേഷിക്കെയാണ് ഈ തീരുമാനം. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യം മുന്നിട്ടാണ് ഈ നടപടി.
ഇപ്പൊൽകടമെടുക്കുന്ന 2000 കോടി രൂപയുടെ കടപ്പത്രത്തിന്റെ ലേലം മാർച്ച് 22 നു റിസർവ് ബാങ്ക് കോർ ബാങ്കിംഗ് സംവിധാനമായ ഇ-കുബേർ വഴിയാണ് നടത്തുക. ലേലം നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പണവും ലഭിക്കും. പണം മാറിക്കിട്ടാനായി വിവിധ വകുപ്പുകളിൽ നിന്ന് അനവധി ബില്ലുകൾ വിവിധ ട്രഷറികളിൽ എത്തിക്കഴിഞ്ഞു.