ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു
ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
കൊല്ലത്ത് ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുടളച്ചുകയറി അഞ്ചു വയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. വിളയിലഴികത്തു സുനീഷിന്റെയും റൂബിയുടെയും മകനായ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ എയ്ദനും അമ്മ റൂബിയും മാത്രമാണ് ഉണ്ടായിരുന്നത്.
കുട്ടിയെ സ്വീകരണമുറിയിലിരുത്തി അമ്മ കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. കുളികഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ടീപോയുട മുകളില്‍ കയറിയപ്പോള്‍ ചില്ലു പൊട്ടി താഴെ വീണതാകാം എന്നാണ് നിഗമനം.
വീഴ്ചയില്‍ ചില്ലു കഷണങ്ങള്‍ കുട്ടിയുടെ കാലിലും തുടയിലും തുടച്ചു കയറുകയായിരുന്നു. ഉടനെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയും പിന്നാലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശിപ്പിക്കുകയും ചെയ്തു. എങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.